Latest News

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചഅധ്യാപകന്‍ അറസ്റ്റില്‍

ഉപ്പുതറ: പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഗവ. സ്‌കൂള്‍ അധ്യാപകനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ ഗവ. എല്‍.പി.സ്‌കൂളിലെ അധ്യാപകന്‍ അയ്യപ്പന്‍കോവില്‍ തോണിത്തടി തെരുവേല്‍ വില്‍സണ്‍(49) ആണ് അറസ്റ്റിലായത്. 4-ാം ക്ലൂസ് വിദ്യാര്‍ഥിനിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാണ്. പോലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ്‌ലൈനിലും വിവരം നല്‍കിയിരുന്നു. ചൈല്‍ഡ്‌ലൈനിന്റെ അന്വേഷണത്തില്‍ 3, 4 ക്ലൂസ്സുകളിലെ അഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി വിവരം കിട്ടിയിട്ടുണ്ട്. 

സ്‌കൂള്‍ തുറന്നാല്‍ കൗണ്‍സലിങ് നടത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് ചൈല്‍ഡ്‌ലൈനിന്റെ തീരുമാനം. അറസ്റ്റ് ചെയ്ത അധ്യാപകനെ പീരുമേട് ഒന്നാംക്ലൂസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.