Latest News

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

പാലക്കാട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍. ഉമ്മത്തൂര്‍ നരിമടക്കല്‍ മുഹമ്മദിന്റെ മകന്‍ ഹസ്സന്‍കുട്ടി (ജലീല്‍-39) ആണു മരിച്ചത്. കാറ്റാടി കടവ്, കാങ്കപ്പുഴ കടവ് ഭാഗങ്ങളില്‍ മണല്‍ കടത്ത് നടക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ പൊലീസ് ഇതുവഴി വന്നിരുന്നു. 

ആനക്കര പഞ്ചായത്ത് ഓഫിസ് പരിസരത്ത് കൂടിനിന്നവര്‍ പൊലീസ് വാഹനം കണ്ട് പലവഴിക്ക് ഓടി. ഓട്ടത്തിനിടയില്‍ പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്തുള്ള കിണറ്റില്‍ ജലീല്‍ വീണതാകാമെന്നു പൊലീസ് പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ വാഹനവും ഇതുവഴി കടന്നുപോയതായി നാട്ടുകാര്‍ പറയുന്നു.

ജലീലിനെ കാണാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും, മൃതദേഹം പുറത്തെടുക്കുന്നതിനെ ഒരുവിഭാഗം എതിര്‍ത്തതോടെ സംഘര്‍ഷാവസ്ഥയുണ്ടായി.

പിന്നീട് പട്ടാമ്പി സിഐ എത്തി പൊന്നാനി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കബറടക്കം വെളളിയാഴ്ച 8.30ന് കുമ്പിടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: റംസീന. മക്കള്‍: ജുസൈന, അമാന്‍, സിനാന്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.