മംഗലാപുരം: ഗ്യാരേജ് ഉടമയും ബി ജെ പി പ്രവര്‍ത്തകനുമായ യുവാവിനെ നഗര മദ്ധ്യത്തില്‍ വെട്ടിക്കൊന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ കിന്നിഗോളിക്ക് സമീപം സൂറിഞ്ചയിലാണ് നഗരത്തെ നടുക്കിയ അരുംകൊല നടന്നത്. ഹൊബെട്ടുവിലെ കാര്‍ലൈന്‍ ഗ്യാരേജ് ഉടമ കേശവ ഷെട്ടി (35)യാണ് കൊല ചെയ്യപ്പെട്ടത്. പതിവുപോലെ പുലര്‍ച്ചെ ബാഡ്മിന്റണ്‍ കളിക്കാന്‍ പോകുമ്പോഴാണ് അജ്ഞാതസംഘം കേശഷെട്ടിയെ വെട്ടി വീഴ്ത്തിയത്. വിവരമറിഞ്ഞ് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി.
മൃതദേഹം ഒരു മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. സമീപത്ത് ഷട്ടില്‍ ബാറ്റും കോക്കും ചിതറിക്കിടപ്പുണ്ട്.
Keywords: Karnadaka, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment