വാഷിംഗ്ടണ്‍: മുഖത്ത് തറച്ച കത്തിയുമായി യുവാവ് നൂറ് കിലോമീറ്ററോളം ആശുപത്രിയിലേക്ക് യാത്രചെയ്തു. 39കാരനായി ബ്രസീലിയന്‍ വംശജന് ജാസേല്ലോ ന്യൂനെസ് ആണ് ഗ്രാമത്തിലെ പാര്‍ട്ടിക്കിടെയുണ്ടായ കത്തിക്കുത്തില്‍ മുഖത്ത് തറച്ച കത്തിയുമായി ആശുപത്രിയിലേക്ക് നൂറ് കിലോമീറ്ററോളം കാര്‍ ഓടിച്ചു വന്നത്.
മുപ്പത് സെന്റിമീറ്റര്‍ നീളമുളള കത്തിയാണ് ജാസേല്ലോയുടെ മുഖത്തുണ്ടായിരുന്നത്.
ഇയാളുടെ ഇടത്തെ കണ്ണിന് താഴെ താടിയെല്ലിലായിരുന്നു കത്തി തറച്ചിരുന്നത്. കുഗ്രാമമായ അഗ്വാ ബ്രാന്സയില് നിന്നും വടക്കുകിഴക്കന്‍ അമേരിക്കന്‍ നഗരമായ ത്രെസീനയിലേക്കാണ് ജാസേല്ലോ ന്യൂനെസ് കാര്‍ ഓടിച്ച് എത്തിയത്.
കണ്ണിന് താഴെ തറച്ച കത്തിക്ക് പുറമെ കഴുത്തിലും നെഞ്ചിലും ഇയാള്‍ക്ക് കത്തികുത്തേറ്റിട്ടുണ്ടായിരുന്നു. മുറിവുകളില്‍ നിന്നും ധാരാളം രക്തം ഒഴുകുന്ന അവസ്ഥയിലാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.
ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ഇയാളുടെ മുഖത്തെ കത്തി ഊരിമാറ്റികൊടുത്തു. ആശുപത്രിയെ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് കത്തിക്കുത്തിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords:National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment