ഭോപ്പാല്‍: സഹോദരിയേയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാന്‍ ട്രെയിനില്‍ ബോംബു വച്ചയാള്‍ അറസ്റ്റില്‍. ഗോണ്ട്വാന എക്‌സ്പ്രസ് ട്രെയിനിലാണ് ബോംബ് വച്ചത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ വിനീത് കുമാര്‍ എന്നയാളെയാണ് മധ്യപ്രദേശ് പോലീസ് അറസ്റ്റു ചെയ്തത്.
സ്വന്തം സഹോദരിയേയും ഭര്‍ത്താവിനെയും കേസില്‍ പെടുത്തുന്നതിനായാണ് താന്‍ ഇപ്രകാരം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. സ്വത്ത് തട്ടിയെടുത്ത ശേഷം തന്റെ പേരില്‍ കള്ളക്കേസ് നല്‍കിയതിനുള്‌ള പ്രതികാരമായിരുന്നു ഇതെന്നും അദ്ദേഹം സമ്മതിച്ചു. ബീഹാറില്‍ ഗ്രാമ വികസന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറായ വിനീത് കുമാര്‍ 2010 മുതല്‍ മധ്യപ്രദേശിലെ ജബല്‍പൂരില്‍ വ്യാജ മേല്‍വിലാസത്തില്‍ താമസിച്ചു വരികയായിരുന്നു.
ഒരു ബാഗിനുള്ളിലാണ് ഇയാള്‍ ട്രെയിനില്‍ ബോംബ് വെച്ചത്. ബാഗിനുള്ളില്‍ സഹോദരി ഭര്‍ത്താവിലേക്ക് അന്വേഷണം നീങ്ങുന്ന രീതിയിലുള്ള രേഖകളും ഉണ്ടായിരുന്നു. എന്നാല്‍ ബോംബ് പൊട്ടുന്നതിനു മുമ്പ് തന്നെ പോലീസ് ഇതു കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment