പരവനടുക്കം: ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ചെമ്മനാട് പഞ്ചായത്ത് പാലിച്ചിയടുക്കം അംഗന്‍വാടിക്കായി നിര്‍മിച്ച പുതിയ കെട്ടിടം കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) ഉദ്ഘാടനം ചെയ്തു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുല്ല അധ്യക്ഷതവഹിച്ചു.
സ്‌കൂള്‍ കലകായിക മേളകളില്‍ സബ്ജില്ലതലങ്ങളില്‍ മികവാര്‍ന്ന പ്രകടനം നടത്തിയ അംഗന്‍വനാടിയിലെ പൂര്‍വ്വവിദ്യാര്‍ഥികളെ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉപഹാരം നല്‍കി ആദരിച്ചു.
ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ശംസുദ്ദീന്‍ തെക്കില്‍, സുഫൈജ അബൂബക്കര്‍, പഞ്ചായത്ത് അംഗങ്ങളായ വി.രാജന്‍, മന്‍സൂര്‍ കുരിക്കള്‍, എ.നാരായണന്‍ നായര്‍,ഐസിഡിഎസ് പ്രൊജക്ട് ഓഫിസര്‍ മേഴ്‌സി, സൂപ്പര്‍ വൈസര്‍ പി.ജി.ജിഷ, അംഗന്‍വാടി വികസന സമിതി ചെയര്‍മാന്‍ വി.രാമന്‍ നായര്‍, വര്‍ക്കര്‍ വി.തങ്കമണി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കുട്ടികളുടെയും കൗമാര ക്ലബ് പ്രവര്‍ത്തകരുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികളും, പെഷവാര്‍ എന്ന മൂകനാടകവും അരങ്ങേറി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment