ചണ്ഡിഗഢ്: വേതനപരിഷ്കരണം ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ജനുവരി 21 മുതല്‍ നാലുദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ശമ്പളപ്രശ്നം ഫെബ്രുവരി ആദ്യവാരത്തോടെ പരിഹരിക്കാമെന്ന് ബാങ്ക് മാനേജ്മെന്‍റുകളുടെ സംഘടന ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
തൃപ്തികരമായ ഫലമല്ല ഉണ്ടാകുന്നതെങ്കില്‍ ഫെബ്രുവരിയില്‍ സമരത്തിന് പുതിയ തീയതി നിശ്ചയിക്കുമെന്ന് യൂനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് കണ്‍വീനര്‍ എം.വി. മുരളി അറിയിച്ചു. ജനുവരി 25 ഞായറാഴ്ചയും 26 റിപ്പബ്ളിക്ദിന അവധിയുമായതിനാല്‍ പ്രവര്‍ത്തനം ആറുദിവസം മുടങ്ങുന്ന സാഹചര്യമാണ് ഇതോടെ ഒഴിവായത്.
2012 നവംബര്‍ ഒന്നിന് നടക്കേണ്ടിയിരുന്ന വേതനപരിഷ്കരണം ഇനിയുമായിട്ടില്ളെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ നേതാവ് ദീപക് കുമാര്‍ ശര്‍മ ചണ്ഡിഗഢില്‍ പറഞ്ഞു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment