ഉദുമ: ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദുമ മലാംകുന്ന് റോഡില്‍ പരസ്പരം സംഘട്ടനത്തില്‍ ഏര്‍പ്പെട്ട കേസില്‍ പ്രതികളായ അഞ്ച് ബി ജെ പി പ്രവര്‍ത്തകരെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു.
ബി ജെ പി പ്രവര്‍ത്തകരായ സന്തോഷ് (31), വിനായക്(39), ശ്രീകാന്ത്(38), അനൂപ്(29), സുമേഷ്(20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട് ) കോടതി 700 രൂപാ വിതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
അതേ സമയം കേസിന്റെ വിചാരണ വേളയില്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ള സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം വി പ്രഭാകരന്‍ (40), ശ്രീധരന്‍, ചന്ദ്രന്‍(48), അശോകന്‍(53) എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2013 സെപ്തംബര്‍ 1 ന് ഉദുമ മലാംകുന്ന് റോഡില്‍ സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. രണ്ട് ഭാഗങ്ങളില്‍ നിന്നായി പ്രകടനമായി വന്ന സി പിഎം - ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയാണുണ്ടായത്. പൊതു സ്ഥലത്ത് ഏറ്റുമുട്ടിയതിന് ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment