എട്ടിക്കുളം: ആറു പതിറ്റാണ്ടുകാലം കേരളീയ സമൂഹത്തിന് ധൈഷണിക നേതൃത്വം നല്‍കി വിടപറഞ്ഞ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി (ഉള്ളാള്‍ തങ്ങള്‍) യുടെ ഒന്നാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം.
മഹാനവര്‍കളുടെ മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി. എഴിപ്പളി, തലക്കാല്‍ പള്ളി, വളപട്ടണം ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ മഖാം, എന്നിവടങ്ങളിലെ സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചി ക്കോയ തങ്ങള്‍, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി വളപട്ടണം, സയ്യിദ് ജുനൈദുല്‍ ബുഖാരി മാട്ടൂല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് താജുല്‍ ഉലമ എജുക്കേഷണല്‍ സെന്റര്‍ വര്‍ക്കിംഗ് പ്രസിഡന്റും ഉള്ളാള്‍ തങ്ങളുട െമകനുമായ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി.
യേനപ്പോയ അബ്്ദുല്ല കുഞ്ഞി ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ, സയ്യിദ് അശ്‌റഫ് തങ്ങള്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍, സയ്യിദ് മശ്ഹൂദ് തങ്ങള്‍, സയ്യിദ് ജുനൈദ് തങ്ങള്‍ കൊയിലാണ്ടി, മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ പരിയാരം, യൂസുഫ് ഹാജി പെരുമ്പ, കെ മുഹ് യദ്ദീന്‍ സഖാഫി, മുഹമ്മദ് മുസ്്‌ലിയാര്‍ നുച്യാട്, എ ബി സുലൈമാന്‍ മാസ്റ്റര്‍, സിറാജ് ഇരിവേരി, ഹാരിസ് അബ്്ദുല്‍ ഖാദിര്‍, ഇസ്്മാഈല്‍ കാങ്കോല്‍, അമീന്‍ മൗലവി, ഹംസ സഖാഫി, സഈദ് ഹാജി, മന്‍സൂര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ബുധനാഴ്ച രാവിലെ 10 മണിക്ക് ശാദുലി റാത്തീബ്, ഉച്ചക്ക് രണ്ടിന് താജുല്‍ ഉലമയുടെ വൈജ്ഞാനിക ലോകം എന്ന വിഷയത്തില്‍ സെമിനാര്‍, വൈകുന്നേരം നാലിന് സൗഹൃദ സമ്മേളനം എന്നിവ നടക്കും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് എക്‌സിലന്‍സി മീറ്റും ഉച്ചക്ക് 12 മണിക്ക് സമാപന സംഗമവും ഖതം ദുആയും നടക്കും.
സമസ്ത പ്രസിഡണ്ട് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, കെ.പി. ഹംസ മുസ്ലിയാര്‍ ചിത്താരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മന്ത്രി യു.ടി. ഖാദര്‍, മുന്‍ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിക്കും.
സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment