നീലേശ്വരം: ഞായറാഴ്ച നീലേശ്വരത്തു തുടങ്ങുന്ന സിപിഐ ജില്ലാ സമ്മേളനത്തിനു പതാക ഉയര്‍ന്നു. ആവേശകരമായ മുദ്രാവാക്യങ്ങള്‍ക്കിടെ പൊതുസമ്മേളന നഗരിയായ നീലേശ്വരം രാജാസ് സ്‌കൂളിലെ സി.കെ. ചന്ദ്രപ്പന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബങ്കളം കുഞ്ഞിക്കൃഷ്ണനാണു പതാക ഉയര്‍ത്തിയത്. കയ്യൂര്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മൃതിമണ്ഡപത്തില്‍ നിന്നാണു പതാക കൊണ്ടുവന്നത്. പി.എ. നായര്‍ എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് രമ്യ രാജനു പതാക കൈമാറി.
മഞ്ചേശ്വരത്ത് ഡോ. സുബ്ബറാവു സ്മൃതിമണ്ഡപത്തില്‍ നിന്നു ബി.വി. രാജന്‍ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് മുകേഷ് ബാലകൃഷ്ണനെ ഏല്‍പ്പിച്ച പതാക സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ എം. അസിനാര്‍ ഏറ്റുവാങ്ങി. മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മൃതിമണ്ഡപത്തില്‍ സഹധര്‍മിണി കെ.വി. സരോജിനി എഐടിയുസി ജില്ലാ പ്രസിഡന്റ് ടി. കൃഷ്ണനെ ഏല്‍പ്പിച്ച കൊടിമരം ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. കൃഷ്ണന്‍ ഏറ്റുവാങ്ങി.
എളേരി പൊടോര കുഞ്ഞിരാമന്‍ നായര്‍ സ്മൃതിമണ്ഡപത്തില്‍ പൊടോര അപ്പൂഞ്ഞി നായര്‍, കിസാന്‍സഭ ജില്ലാ ജനറല്‍ സെക്രട്ടറി ഇകെയെ ഏല്‍പ്പിച്ച കൊടിമരം പാര്‍ട്ടി ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഏറ്റുവാങ്ങി. കാസര്‍കോട് സി.എച്ച്. കൃഷ്ണന്‍ സ്മൃതിമണ്ഡപത്തില്‍ സഹധര്‍മിണി കെ. നന്ദിനി കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്റ് ലിജു അബൂബക്കറെ ഏല്‍പ്പിച്ച ബാനര്‍ സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ എം. നാരായണന്‍ ഏറ്റുവാങ്ങി. മാര്‍ക്കറ്റ് ജംക്ഷനില്‍ കേന്ദ്രീകരിച്ചു പ്രകടനമായി നീങ്ങി.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.പി. ബാബു, മണ്ഡലം സെക്രട്ടറിമാരായ എ. ദാമോദരന്‍, പി. വിജയകുമാര്‍, എം. കുമാരന്‍, വി. രാജന്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി പി. ഭാര്‍ഗവി, എഐവൈഎഫ് ജില്ലാ സെക്രട്ടറി സുരേഷ്ബാബു, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഖില്‍ തെങ്ങുംപള്ളി, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment