Latest News

നഗരരാവിനെ കുളിരണിയിച്ച് കുമ്മിയടി

ഏറെ വൈകി സന്ധ്യകഴിഞ്ഞ് മകരമഞ്ഞ് വീണ് തുടങ്ങിയതോടെയാണ് ഒന്നാം വേദിയില്‍ കുമ്മിയടിപ്പാട്ടിന്‍െറ ഈണവും കൈകൊട്ട് താളവും തുടങ്ങിയത്. ഉച്ചക്ക് രണ്ട് മണിയോടെ തുടങ്ങേണ്ടിയിരുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം തിരുവാതിര തുടങ്ങിയത് ഏഴു മണിയോടെ.

എങ്കിലും കുംഭമാസ തിരുവാതിരയുടെ ഒരുക്കങ്ങളും വര്‍ണനകളും പാട്ടിലൊഴുകിയ തിരുവാതിരക്കളികാണാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനാവലി തിങ്ങിനിന്നു. ഗണപതീ വര്‍ണനയോടെയും ദേവീ സ്തുതികളോടെയും തുടങ്ങുന്ന കുമ്മയടിപ്പാട്ടില്‍ പല രാഗഭാവവും മാറി മറിയുകയും നാടന്‍ താളവും ശീലുകളും ഒന്നൊന്നായി ചെയ്തു.

വളരെ ഒതുക്കത്തോടെ കളിച്ച പെണ്‍കുട്ടികള്‍ മഹാമേളയുടെ രണ്ടാം ദിനം താളനിബദ്ധമാക്കി. ശിവനെ ഭര്‍ത്താവായിക്കിട്ടാന്‍ പാര്‍വതി അനുഷ്ഠിച്ച വ്രതാനുഷ്ഠാനവും തിരുവാതിരയൊരുക്കമായ തുടികുളിയും ദശപുഷ്പം ചൂടലും പെണ്ണുങ്ങളുടെ കാമുക വര്‍ണനകളും സീതാ രാമ കഥയുമൊക്കെ തിരുവാതിരപ്പാട്ടില്‍ നിറഞ്ഞുനിന്നു.
(കടപ്പാട്: മാധ്യമം)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.