കാസര്‍കോട്: പ്രവാസി സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ അവഗണനയും പ്രവാസി പുനരധിവാസ കാര്യത്തില്‍ കാണിക്കുന്ന അലംഭാവവും അവസാനിപ്പിക്കണമെന്നതടക്കമുള്ള അടിയന്തിര ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 18ന് കേരള പ്രവാസി ലീഗ് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ പ്രവാസി ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം ജില്ലാ ഭാരവാഹികള്‍ മണ്ഡലം പര്യടനം നടത്തും. ഫെബ്രുവരി പത്തിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രതിനിധി സമ്മേളനം നടത്തും.
സമ്മേളനത്തില്‍ പ്രവാസി ലീഗ് സംസ്ഥാന നേതാക്കള്‍ ,ജില്ലാ മുസ്ലിം ലീഗ് നേതാക്കള്‍ സംബന്ധിക്കും. പ്രസിഡണ്ട് എ.പി.ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കാപ്പില്‍ മുഹമ്മദ് പാഷ, ശംസുദ്ദീന്‍ ചെമ്പിരിക്ക, ബി.എം.എ.ഖാദര്‍, ഒ.ടി.അഹമ്മദ് ഹാജി, പി.എ.റഹ്മാന് ഹാജി, ടി.കെ.മുഹമ്മദ് കുഞ്ഞി, ബഹ്റൈന്‍ മുഹമ്മദ്, ഖാദര്‍ ഹാജി ചെങ്കള, ഇബ്രാഹിം കോട്ടിക്കുളം, എം.പി.ഖാലിദ്, ടി.എം.ഷുഹൈബ് പ്രസംഗിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment