ഉത്തര സൗദിയിലെ അറാര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സുവൈഫ് ബോര്‍ഡര്‍ പോസ്റ്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇറാഖിലെ അസ്വസ്ഥ ബാധിതമായ അന്‍ബാര്‍ പ്രവിശ്യയുടെ അതിര്‍ത്തിയാണ് ഇവിടം. പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ പുലര്‍ച്ചെ നാലരയോടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സൈനികരുടെ തിരിച്ചടിയില്‍ ഒരു തീവ്രവാദി കൊല്ലപ്പെടുകയും മറ്റൊരാള്‍ പിടിയിലാകുകയും ചെയ്തു. പിടിയിലായ തീവ്രവാദി ശരീരത്തില്‍ പിടിപ്പിച്ചിരുന്ന ബോംബ് പൊട്ടിക്കുകയായിരുന്നു. തീവ്രവാദിക്കൊപ്പം രണ്ടു സൈനികരും തല്‍ക്ഷണം മരിച്ചു. അതിര്‍ത്തി സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജനറല്‍ ഒൗദ് അല്‍ ബെലാവിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. പരിക്കേറ്റ മറ്റൊരാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.
ഇറാഖിലെയും സിറിയയിലെയും വന്‍ ഭൂമേഖല നിയന്ത്രിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റാണ് (ഐ.എസ്) അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ ജൂലൈ മുതല്‍ ഇറാഖ് അതിര്‍ത്തിയില്‍ സൗദി അറേബ്യ സുരക്ഷാ സംവിധാനം ഊര്‍ജിതമാക്കിയിരുന്നു. അതിര്‍ത്തിയില്‍ ഇരുമ്പുവേലികളും നിരീക്ഷണ കാമറകളും റഡാറുകളും സ്ഥാപിച്ചു. ആയിരക്കണക്കിന് സൈനികരെയും അതിര്‍ത്തി രക്ഷാസൈന്യത്തെയും മേഖലയില്‍ നിയോഗിക്കുകയും ചെയ്തു.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment