ഹൈദരാബാദ്: എല്ലാവരും മുസ്ലിംകളായാണ് ജനിക്കുന്നതെന്ന് മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എം.ഐ.എം) ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എം.പി. വീട്ടിലേക്കുള്ള യഥാര്‍ഥ മടങ്ങിവരവ് ഇസ്ലാമിലേക്കുള്ള വരവാണെന്ന് ഘര്‍ വാപസിയെ വിമര്‍ശിച്ച് ഉവൈസി പറഞ്ഞു.
ഇക്കാര്യം ഖുര്‍ആനില്‍ വിശദീകരിക്കുന്ന വിഷയമാണ്. ഇസ്ലാമിനെയും ഭീകരപ്രവര്‍ത്തനത്തെയും ബന്ധിപ്പിക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ടെന്നും അസദുദ്ദീന്‍ ഉവൈസി വ്യക്തമാക്കി. മുസ്ലിംകള്‍ അവരുടെ വിശ്വാസത്തില്‍ അഭിമാനിക്കുന്ന അത്രതന്നെ ഇന്ത്യക്കാരനായതിലും അഭിമാനിക്കുന്നെന്നും ദാറുസ്സലാം ആസ്ഥാനത്ത് നടന്ന നബിദിന ആഘോഷ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
ഇസ്ലാമില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും മുസ്ലിംകള്‍ ഭയപ്പെടണമെന്നാണ് ഗുജറാത്ത് പൊലീസ് വിചാരിക്കുന്നത്. എന്തിനാണ് ഇസ്ലാമിനെയും ഭീകരവാദത്തെയും ബന്ധിപ്പിക്കുന്നത്. സത്യത്തില്‍ ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് പ്രവാചകന്‍ മുഹമ്മദ് എത്തിയത്.

ഗുജറാത്തില്‍ ഒരു നിക്ഷേപ ഉച്ചകോടി നടക്കുന്നു. ഭീകരതക്കെതിരെ ഒരു യുദ്ധം നടക്കുന്നെന്ന് കാണിക്കാനാണ് അവരുടെ ശ്രമം. എന്നാല്‍, ഒരു കാര്യം വ്യക്തമായി പറയാം, ഭീകരപ്രവര്‍ത്തനത്തെക്കൊണ്ട് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും ഇസ്ലാമിക വാക്കുകള്‍ ഉരുവിട്ടും മുസ്ലിം രീതിയിലുള്ള വസ്ത്രം ധരിച്ച ഭീകരവാദികളെ കാണിച്ചും ഈയിടെ ഗുജറാത്ത് പൊലീസ് സംഘടിപ്പിച്ച മോക് ഡ്രില്‍ ചൂണ്ടിക്കാട്ടി ഉവൈസി വ്യക്തമാക്കി.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment