സംസ്ഥാന സ്കൂള്‍ മേളയില്‍ ‘അടിച്ചുപൊളിക്കാന്‍’ മൂന്നു വണ്ടിനിറയെ കാസര്‍കോട് മൊഞ്ചന്മാര്‍ നഗരത്തിലത്തെി. ഫേസ്ബുക് കൂട്ടായ്മയില്‍ ‘എഫ്.ബി മൊഞ്ചന്‍സ് കാസര്‍കോട്’ എന്നറിയപ്പെടുന്ന സംഘത്തിലെ 12 പേരാണ് മൂന്നു സ്വിഫ്റ്റ് കാറുകളിലായി തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട്ടത്തെിയത്. സംസ്ഥാന സ്കൂള്‍ കലോത്സവ ലോഗോയുടെ പശ്ചാത്തലത്തില്‍ പന്ത്രണ്ടു പേരുടെയും ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്ത ഫ്ളക്സ് കാറിനു ചുറ്റും പതിച്ച് കാസര്‍കോട് ഫ്രീക്കേഴ്സ് എന്നെഴുതിയാണ് ആ വരവ്.
ഇവരുടെ സഹോദരന്‍ ഉള്‍പ്പെടുന്ന കാഞ്ഞങ്ങാട് കക്കാട് ജി.എച്ച്.എസ്.എസിലെ വട്ടപ്പാട്ട് ടീം, ചൊവ്വാഴ്ച എട്ടാംനമ്പര്‍ വേദിയില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ‘ഞങ്ങളെ ബ്രോയെ ജയിപ്പിക്കണം, മേള കണ്ട് അടിച്ചുപൊളിക്കണം’ സംഘത്തലവനായ റംഷീദ് കാസ്മി പറയുന്നു. കാറില്‍ ഫ്ളക്സ് പതിച്ച് അലങ്കരിക്കാന്‍ മാത്രമായി അരലക്ഷം രൂപ ചെലവിട്ടു.
സ്യൂട്ടും കോട്ടുമണിഞ്ഞ് കൂളിങ് ഗ്ളാസും ധരിച്ച് ‘യോയോ സ്പൈക്’ റെയര്‍ സ്റ്റൈലുമായി നഗരം ചുറ്റുന്ന കാസര്‍കോടന്‍ മൊഞ്ചന്മാര്‍ക്ക് ഇതിനകംതന്നെ ഏറെ ആരാധകരായി. റംഷീദ് കാസ്മി, നവാ കാസ്മി, ഷറഫു മെഹര്‍ ഷംസ്, നൗഷു എറ്റ്സ് ഷോപ്പ്, നിസ്പാനിഷ്, റാഷിദ് കാസ്മി, ജല്ലു റിവ, ഇര്‍ഷാദ് അഹമ്മദ്, നൗഷാദ് അഹമ്മദ്, ഷംസീര്‍, സെയ്ദ് റഹ്മാന്‍ എന്നിങ്ങനെ പേരുകളിലുമുണ്ട് ഒരു കാസര്‍കോടന്‍ ടച്ച്.
ഗള്‍ഫില്‍ വിവിധ ബിസിനസുകള്‍ നടത്തുന്ന ഇവര്‍ സംഘത്തിലെ നവാകാസ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനും സംസ്ഥാന മേള കാണുന്നതിനുമാണ് ഒരുമിച്ച് ദുബൈയില്‍നിന്ന് വിമാനം കയറിയത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment