Latest News

കെ.എം.സി.സി. സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം 17 ന്

കാസര്‍കോട്: ദുബൈ കാസര്‍കോട് നിയോജക മണ്ഡലം കെ.എം.സി.സി. ആരംഭിച്ച സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം 17 ന് 11 മണിക്ക് കാസര്‍കോട് താലൂക്ക് ജനറല്‍ ആസ്പത്രിയില്‍ വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. 

ദിനേന നൂറുക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന താലൂക്ക് ജനറല്‍ ആസ്പത്രിയില്‍ ഡയാലിസിസ് മെഷീന്‍ സ്ഥാപിക്കുന്നതിന് ആസ്പത്രി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് കെ.എം.സി.സി.അനുവദിച്ച സഹായം കൊണ്ടാണ് മെഷീന്‍സ്ഥാപിച്ചിട്ടുള്ളത്. 

കെ.എം.സി.സി. നിയോജക മണ്ഡലം കമ്മിറ്റി ആരംഭിച്ചിട്ടുള്ള ബൈത്തുറഹ്മ പദ്ധതിയുടെ ഭാഗമായുള്ള വീടുകളുടെ പണി മുനിസിപ്പില്‍ പഞ്ചായത്തു തലങ്ങളില്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ചെങ്കള, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ഈ മാസംതന്നെ നടത്തും.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.എ. മഹമൂദ്ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എഎ. ജലീല്‍ സ്വാഗതം പറഞ്ഞു. എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഹാഷിം കടവത്ത്, ഇ.അബൂബക്കര്‍ ഹാജി, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, പി. അബ്ദുല്‍ റഹ്മാന്‍ ഹാജി, മഹമൂദ് കുളങ്കര സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.