ദുബായ് : ഫ്‌ളൈ ദുബായ് വിമാനത്തിനു നേര്‍ക്ക് ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തില്‍ വെടിവയ്പ്പ്. ഇതേ തുടര്‍ന്ന് യുഎഇയില്‍ നിന്നു ബാഗ്ദാദിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ഫ്‌ളൈദുബായിയുടെ എഫ്ഇസഡ് 215 വിമാനം തിങ്കളാഴ്ച രാത്രി ബാഗ്ദാദ് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴായിരുന്നു സംഭവം. വെടിയുണ്ടകള്‍ പതിച്ച വിമാനത്തിനു ഭാഗികമായി കേടുപാടു സംഭവിച്ചു. രണ്ടുയാത്രക്കാര്‍ക്ക് നിസാരപരുക്കേറ്റതായാണ് ഏജന്‍സി റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ അറിവായിട്ടില്ല.
സുരക്ഷമുന്‍നിര്‍ത്തി അബുദാബിയുടെ ഇത്തിഹാദ്, ദുബായിയുടെ ഫ്‌ളൈദുബായ്, എമിറേറ്റ്‌സ്, ഷാര്‍ജയുടെ എയര്‍അറേബ്യ വിമാനങ്ങള്‍ ബാഗ്ദാദിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സംഭവത്തെതുടര്‍ന്ന് ഇറാഖ് വഴിയുള്ള പല വിമാനസര്‍വീസുകളും മറ്റുവഴിക്കു തിരിച്ചുവിട്ടു.

Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment