സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ചട്ടഞ്ചാല്‍ ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി അരുണ്‍ അശോകനാണ് മാതാപിതാക്കളുടെ ചുടുകണ്ണീരിന് വിജയത്തിന്‍െറ അരുണോദയം സമ്മാനിച്ചത്.
ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും അപ്പീലിലൂടെയാണ് അരുണ്‍ ജില്ലാതലത്തില്‍ മത്സരിച്ചത്. അവിടെനിന്നും നേടിയ ഒന്നാംസ്ഥാനവുമായി സംസ്ഥാനതലത്തിലേക്ക് പോകാന്‍ ആവശ്യത്തിന് പണമില്ലാതെ വിഷമിച്ചപ്പോള്‍ അമ്മയുടെ ദേഹത്തുണ്ടായിരുന്ന ഒരുതരി പൊന്ന് പണയംവെച്ചാണ് പണം കണ്ടത്തെിയത്. അപ്പീലായതിനാല്‍ ഭരതനാട്യം പുതുതായി വീണ്ടും പഠിക്കേണ്ടിവന്നതും കൂടുതല്‍ സാമ്പത്തിക ബാധ്യതയായി. ആടയാഭരണങ്ങള്‍ക്കും പരിശീലകനും ആവശ്യമായ 70,000 രൂപയോളം കണ്ടത്തൊനാവാതെ സംസ്ഥാനതല മത്സരം നഷ്ടമാകുന്ന ഘട്ടത്തിലാണ് മകന്‍െറ അഭിലാഷത്തിന് അമ്മയുടെ ആഭരണങ്ങള്‍ തണലായത്.
പാലക്കാട് നടന്ന സംസ്ഥാന മേളയില്‍ ഭരതനാട്യത്തില്‍ ഒന്നാംസ്ഥാനവും നാടോടിനൃത്തത്തില്‍ രണ്ടും കുച്ചിപ്പുടിയില്‍ എ ഗ്രേഡും ലഭിച്ചിരുന്നു. കടബാധ്യതകളുമായി ഗള്‍ഫില്‍നിന്നും തിരിച്ചുപോരേണ്ടിവന്ന അച്ഛന്‍ അശോകനും അനിയന്‍ അര്‍ജുനും അമ്മയുമടങ്ങുന്ന കുടുംബത്തിന് തന്‍െറ നൃത്തച്ചുവടുകള്‍ ഒരു ഭാരമാകുമോ എന്ന ഭീതിയിലുമാണ് അരുണ്‍.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment