കണ്ണൂര്‍: മുല്ലക്കൊടിക്കു സമീപം ചാത്തോത്ത് തോട്ടില്‍ നിര്‍മാണത്തിനിടെ പാലം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്കു പരുക്കേറ്റു. മയ്യില്‍ പെരുമാച്ചേരി സ്വദേശി പള്ളത്ത് ഹൗസില്‍ ഒ.കെ. പ്രിയേഷ്(32) ആണു മരിച്ചത്. മറുനാടന്‍ തൊഴിലാളികളായ പാണ്ഡ്യന്‍, ഭാഗ്യരാജ്, കണ്ണന്‍, ജിത്തു എന്നിവരെ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം. പാലത്തിന്റെ പ്രധാന കോണ്‍ക്രീറ്റ് പണിക്കിടെ മുളന്തൂണുകള്‍ തകര്‍ന്നതാണ് അപകടകാരണം. തോട്ടിലെ വെള്ളത്തില്‍ സ്ഥാപിച്ച തൂണുകള്‍ പഴക്കമേറിയതായിരുന്നുവെന്നു പറയപ്പെടുന്നു. അപകടത്തിനു തൊട്ടുമുന്‍പു രണ്ടു തൂണുകള്‍ തകര്‍ന്നിരുന്നു. അതു മാറ്റി പണി തുടരുന്നതിനിടെ കമ്പികളും കോണ്‍ക്രീറ്റു മടക്കം മൊത്തം തൂണുകള്‍ തകര്‍ന്നു വെള്ളത്തിലേക്കു പതിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. തൂണ്‍ തകരുന്ന ശബ്ദം കേട്ടു തൊഴിലാളികള്‍ മാറിയതിനാല്‍ കൂടുതല്‍ ദുരന്തം വഴിമാറുകയായിരുന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ പ്രിയേഷിനെ തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേനയും മയ്യില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് അരമണിക്കൂറിലേറെ പരിശ്രമിച്ചാണു പുറത്തെടുത്തത്. പരുക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരാണു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
മുല്ലക്കൊടി പറശിനി റോഡുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗമായാണ് ഇവിടെ ഒരുമാസം മുന്‍പു പാലം നിര്‍മാണം ആരംഭിച്ചത്. പാലത്തിന്റെ കോണ്‍ക്രീറ്റ് പണികള്‍ പകുതിയിലേറെ ഭാഗം കഴിഞ്ഞപ്പോഴാണു തകര്‍ന്നു വീണത്. കണ്ണൂര്‍ ഡിവൈഎസ്പി ജെ. സന്തോഷ്‌കുമാര്‍, വളപട്ടണം സിഐ കെ.പി. ബാബു, മയ്യില്‍ എസ്‌ഐ ഇ.വി. ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും കണ്ണൂരില്‍ നിന്നെത്തിയ അഗ്നിശമന സേന സംഘാംഗങ്ങളും നാട്ടുകാരും ആണു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പെരുമാച്ചേരിയിലെ പള്ളത്ത് ഗോപാലന്‍ - രോഹിണി ദമ്പതികളുടെ മകനാണു മരിച്ച പ്രിയേഷ്. ഭാര്യ: സുമ. സഹോദരങ്ങള്‍: രാജീവന്‍, രാജേഷ്, രാജിനി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment