Latest News

നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: നിരവധി സ്വര്‍ണമാല കവര്‍ച്ചാകേസുകളില്‍ പ്രതികളായ രണ്ടു തമിഴ് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ്‌ചെയ്തു. മധുര മാരിയമ്മന്‍ കോവിലിലെ മാരിയപ്പന്റെ ഭാര്യ കവിത (35), കണ്ണന്റെ ഭാര്യ പൊണ്ണാത്ത (36) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡിനു സമീപത്തുവച്ച് മാലപൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.

ബസ് യാത്രക്കാരിയായ കണ്ണവ താഴെകരമ്മല്‍ ഷഫീറയുടെ രണ്ടുവയസുകാരിയായ മകളുടെ കഴുത്തില്‍ നിന്നുമാണ് രണ്ടു പവന്‍ സ്വര്‍ണ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. മാലപൊട്ടിക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ ഓടി രക്ഷപെട്ടു. പിന്നാലെ എത്തിയ പോലീസ് സ്ത്രീകളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രി പരിസരത്ത് വച്ച് പിടികൂടി. ബസില്‍ നിന്ന് ഇറങ്ങിയോടി ഓട്ടോയില്‍ രക്ഷപ്പെടാനായിരുന്നു ശ്രമം.

കൊയിലാണ്ടി പിഷാരിക്കാവില്‍ പ്രാര്‍ഥനയ്ക്കിടെ സ്ത്രീയുടെ കഴുത്തില്‍ നിന്നും 11 പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തതും ഇവരാണെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സമാനരീതിയില്‍ നടന്ന ഒട്ടേറെ സ്വര്‍ണമാല കവര്‍ന്ന സംഭവങ്ങളിലും ഇവര്‍ക്കു പങ്കുണെ്ടന്നാണ് സംശയിക്കുന്നത്. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.