കാസര്‍കോട്: അറബി സാഹിത്യത്തില്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റിയിലെ പ്രഥമ ഡോക്ടറേറ്റ് കാസര്‍കോട് ഗവ. കോളജ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറബിക് മേധാവി പ്രൊഫ. മുഹമ്മദ് നൂറുല്‍ അമീന് കരസ്ഥമാക്കി.
'അലീമിയാന്റെ കൃതികളിലെ വിദ്യാഭ്യാസ തത്വശാസ്ത്ര ചിന്തകള്‍' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ 1914 മുതല്‍ 99 വരെ ജീവിച്ച പ്രശസ്ത ഇസ്ലാമിക് എഴുത്തുകാരനാണ് അലീമിയ. മാടായി സി.എ.എസ് കോളജിലെ ഡോ. വി.എന്‍ മഹ്മൂദിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
ശിലെ മലപ്പുറം ജില്ലയിലെ മങ്കട സ്വദേശിയാണ് നൂറുല്‍ അമീന്. കണ്ണൂര്‍ യൂനിവേഴ്സിറ്റി അറബിക് പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന്, കണ്ണൂര്‍, കാലിക്കറ്റ്, എം.ജി യൂനിവേഴ്സികളിലെ യു.ജി ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. വേങ്ങശ്ശേരി അലവിക്കുട്ടി ഹാജിയാണ് പിതാവ്. മാതാവ് ഫാത്തിമ. ഭാര്യ ഷഹീറ അറബിക് അധ്യാപികയാണ്. മക്കള്‍: ഹാദിനൂര്, ഹെന്നാനൂര്, ഹസിന്നൂര്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment