Latest News

കൗമാരകലയുടെ ഉത്സവത്തിന് കൊടി ഉയര്‍ന്നു

കോഴിക്കോട്: 55ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് കൊടിയുയര്‍ന്നു. മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണ ഭട്ടാണ് പതാക ഉയര്‍ത്തിയത്.

നന്മയുടെ നഗരത്തിലെ രാജപാതകളില്‍ വര്‍ണങ്ങളുടെ മഹാപ്രവാഹമായിമാറുന്ന ഘോഷയാത്രയോടെയാണ് കളിവിളക്ക് തെളിയുക. മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും.

നഗരത്തിലൊരുക്കിയ 18 വേദികളില്‍ 11,000ത്തിലധികം മത്സരാര്‍ഥികളാണ് മാറ്റ് തെളിയിക്കുക. 232 ഇനങ്ങളിലാണ് പൊടിപാറുന്ന പോരാട്ടം. ഇതില്‍ 66 ഗ്രൂപ് ഇനങ്ങളാണ്. മേളയുടെ ചരിത്രത്തില്‍ 15 തവണ സ്വര്‍ണക്കപ്പ് നേടിയ ജില്ലയിലാണ് മേള. ഏഴ് വര്‍ഷമായി കോഴിക്കോട് തന്നെയാണ് സ്വര്‍ണക്കപ്പുള്ളത്. 2010ല്‍ 50ാം കലോത്സവത്തിനാണ് അവസാനം കോഴിക്കോട് ആഥിത്യമരുളിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.