Latest News

ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ ഒറ്റപ്പെടുത്തണം: മുസ്‌ലിം ലീഗ്

കാസര്‍കോട്: രാഷ്ട്രീയ മുതലെടുപ്പിന് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ഗൂഢ ശക്തികളെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ ജനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് മുസ്‌ലിംലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുന്നൊരുക്കം 2015 ഏകദിന ശില്‍പശാല ആഹ്വാനം ചെയ്തു.

നാടിനെ കലാപ ഭൂമിയാക്കാന്‍ സംഘ്പരിവാര്‍ സംഘടനകളും തീവ്രവാദ ഗ്രൂപ്പുകളും ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നത്.നാട്ടില്‍ നടക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും സാമുദായികമായി കുത്തിപ്പൊക്കി മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികള്‍ നാടിന്റെ ശാപമായിമാറിയിരിക്കുകയാണ്. രാജ്യത്തിന്റെ സമസ്ത മേഖലകളിലും വര്‍ഗ്ഗീയവിഷം കുത്തിവെക്കുന്ന മോദി സര്‍ക്കാറിന്റെ നയങ്ങള്‍ ഇത്തരം ശക്തികള്‍ക്ക് പ്രചോദനമാവുകയാണ്.ഇത് അവസാനിപ്പിക്കാന്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ കൈകോര്‍ത്ത് പിടിക്കണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു. 


ജില്ലാ പ്രസിഡണ്ട്‌ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്എല്‍.എ. മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ എ.എ. ജലീല്‍ സ്വാഗതം പറഞ്ഞു. അഡ്വ. ഹമീദലി ശംനാട് പതാക ഉയര്‍ത്തി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. എം.സി. ഖമറുദ്ദീന്‍, എ.അബ്ദുല്‍ റഹ്മാന്‍, ടി.എ.അബ്ദുള്ള, യഹ്‌യതളങ്കര,എം.പി. ശാഫി ഹാജി, കെ.അബ്ദുല്ലക്കുഞ്ഞി പി.അബ്ദുല്‍ റഹ്മാന്‍ ഹാജി പ്രസംഗിച്ചു. 

ഹരിതരാഷ്ട്രീയ പ്രസക്തി എന്ന വിഷയം ഷാഫി ചാലിയം അവതരിപ്പിച്ചു. സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി ഉല്‍ബോധന പ്രസംഗം നടത്തി. 

ഉച്ചക്ക് ശേഷംനടന്ന സെഷന്‍സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇ.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. വികസനപക്ഷ രാഷ്ട്രീയം എന്ന വിഷയംടി.എന്‍.എ. ഖാദര്‍ അവതരിപ്പിച്ചു. ലണ്ടനില്‍നിന്നും എം.ആര്‍.ടി.സി.ബിരുദം നേടിയ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡോ.അബ്ദുല്‍ സത്താറിനെ യഹ്‌യ തളങ്കര പൊന്നാടയണിയിച്ച് ആദരിച്ചു. 

പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, എം.അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ, മൊയ്തീന്‍ കൊല്ലമ്പാടി, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, ഹാഷിംകടവത്ത്, മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര, ഹമീദ് ബെദിര, എരിയാല്‍ മുഹമ്മദ്കുഞ്ഞി, മഹമൂദ് കുളങ്കര, ഹാരിസ് എരിയാല്‍, ബി.എം.എ.ഖാദര്‍, ഇ.ആര്‍.ഹമീദ്,ഹാഷിം ബംബ്രാണി, സി.എച്ച്.മുഹമ്മദ്കുഞ്ഞി ചായിന്റടി, എ.എം. കടവത്ത്, അഡ്വ.വി.എം. മുനീര്‍, ബി.കെ. സമദ്, കെ.ബി.കുഞ്ഞാമു, അബ്ദുല്‍ റഹ്മാന്‍ ഹാജി സഫ,മജീദ് പടഌ ബദ്‌റുദ്ദീന്‍ താഷിം,കെ. ശാഫി ഹാജി, സി.മുഹമ്മദ്കുഞ്ഞി, അഡ്വ.കാസിം, ഹമീദ് പൊസോളിഗെ, എസ്.കെ.അബ്ബാസലി, അസ്ഹര്‍ എതിര്‍ത്തോട്, മുത്തലിബ് പാറക്കെട്ട് പ്രസംഗിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.