Latest News

എസ് വൈ എസ് അറുപതാം വാര്‍ഷികം; ഹൈവേ മാര്‍ച്ച് ഫെബ്രുവരി ഒന്നിന് തുടങ്ങും

കാസര്‍കോട്: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന ഹൈവേ മാര്‍ച്ചിന് കാസര്‍കോട്ട് പ്രഖ്യാപനമായി.

ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 15ന് കാസര്‍കോട്ട് സമാപിക്കുന്ന ഹൈവേ മാര്‍ച്ചിന് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ചെയര്‍മാനും ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ജനറല്‍ കണ്‍വീനറുമായി കാസര്‍കോട്ട് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. 

കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കക്കാട് പദ്ധതി വിശദീകരിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. 

കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, പാത്തൂര്‍ മുഹമ്മദ് സറാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ചിത്താരി അബ്ദുല്ല ഹാജി പ്രസംഗിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.