Latest News

റംഷീദിന്റെ ദുരൂഹമരണം; അന്വേഷണത്തിന് സഹായംതേടി ഉപ്പയും ഉമ്മയും കോടിയേരിയെ കണ്ടു

കാഞ്ഞങ്ങാട്: അജാനൂരിലെ റംഷീദിന്റെ ദുരൂഹമരണത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ സഹായവും ഇടപെടലും അഭ്യര്‍ഥിച്ച് ഉപ്പ മുഹമ്മദ്കുഞ്ഞിയും ഉമ്മ കുഞ്ഞായിസുവും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി എന്നിവര്‍ക്ക് നിവേദനം നല്‍കി.

കോളിയടുക്കത്ത് നടക്കുന്ന സിപിഐ എം ജില്ലാസമ്മേളന വേദിയിലെത്തിയാണ് ഇവര്‍ നിവേദനം നല്‍കിയത്. കഴിഞ്ഞ അര്‍ധരാത്രിയാണ് റംഷീദ്, മുക്കൂട് ജിലാനി പള്ളി പരിസരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് ബാഹ്യശക്തികളുടെ ഇടപെടലില്‍ മരണം വാഹനാപകടമാക്കി തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചത്.

ക്രൈംബ്രാഞ്ചോ, ജില്ലക്ക് പുറത്തുള്ള പ്രത്യേക എജന്‍സിയോ കേസന്വേഷിക്കണമെന്നും ഇതിന് ഇടപെടണമെന്നും ഉപ്പയും ഉമ്മയും അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് കോടിയേരിയും പി കരുണാകരനും ഉറപ്പുനല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.