Latest News

റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടി ജനങ്ങള്‍ക്ക് ദ്രോഹമായി മാറുന്നു: യൂത്ത്‌ലീഗ്

കാസര്‍കോട്: റേഷന്‍ കാര്‍ഡ് പുതുക്കല്‍ നപടിയുടെ ഭാഗമായി കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടും വ്യക്തിഗത രേഖകളുമടക്കം ആവശ്യപ്പെടുകയും ചെയ്യുന്നതില്‍ ഏറെ ദുരൂഹതയുണ്ടെന്നും ഇത് ജനങ്ങള്‍ക്ക് ദ്രോഹമായി മാറുകയാണെന്നും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കേരളത്തിലെ ബഹുഭൂരിപക്ഷം സംവരണക്കാരും ആശ്രയിക്കുന്ന റേഷനിംഗ് സംബ്രദായത്തെ പലതട്ടുകളിലായി തിരിച്ച് വലിയൊരു വിഭാഗത്തിന് ആനൂകൂല്യം നിഷേധിക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ട്.
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന്റെ ഭാഗായി ഫോറത്തോടൊപ്പം വിതരണം ചെയ്യുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പലതും മനസിലാക്കാന്‍ സാധിക്കാത്തതാണ്. പുതുതായി അംഗങ്ങളെ ചേര്‍ക്കുന്ന കാര്യത്തിലും വ്യക്തതയില്ല. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ ചേര്‍ക്കാവു എന്നാണ് സപ്ലൈ ഓഫീസില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശം. 

നിലവിലുള്ള അംഗങ്ങളുടെ പേര് തിരുത്തുന്നതിനാവശ്യമായ പ്രത്യേക കോളവും അപേക്ഷ ഫോറത്തിലില്ല. കുടുംബങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടുന്ന കോളം അഞ്ചു മാത്രമാണ്. മൊത്തത്തില്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടി വ്യക്തത ഇല്ലാത്തതും ദുരൂഹവുമായതുകൊണ്ട് ഇത് ലഘൂകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ.ബി.എം.ഷെരീഫ്, യൂസഫ് ഉളുവാര്‍, അഷറഫ് എടനീര്‍, മമ്മു ചാല, ടി.എസ്.നജീബ്, സി.എല്‍.റഷീദ് ഹാജി, ഹമീദ് ബെദിര, എ.കെ.ആരിഫ്, ടി.ഡി.കബീര്‍, പി.ഹക്കിം, ഷാഹുല്‍ ഹമീദ് ബന്തിയോട്, എം.എച്ച്.മുഹമ്മദ് കുഞ്ഞി, നിസാം പട്ടേല്‍, ബി.ടി.അബ്ദുല്ലക്കുഞ്ഞി, മന്‍സൂര്‍ മല്ലത്ത്, പി.ഡി.എ.റഹ്മാന്‍, നൗഷാദ് മീലാദ്, ഹാരിസ് പട്‌ള, അന്‍വര്‍കോളിയടുക്കം, ഹാഷിം ബംബ്രാണി, സി.എ.അഹമ്മദ് കബീര്‍, ബാത്തിഷ പൊവ്വല്‍, അബ്ദുല്‍ ജബ്ബാര്‍, ഉമ്മര്‍ അപ്പോളോ, നാസിര്‍ കള്ളാര്‍, ഹാരിസ് തൊട്ടി, അഷറഫ് മര്‍ത്യ, നൗഷാദ് കൊത്തിക്കാല്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി പെരുമ്പള, സഹീര്‍ ആസിഫ് സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.