Latest News

ഭാര്യാ വീട്ടിലേക്ക് പോയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

കാഞ്ഞങ്ങാട്: ഭാര്യാ വീട്ടിലേക്ക് പോയയുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി.
അജാനൂര്‍ ഇട്ടമ്മലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്ലയുടെ മകന്‍ റഫീഖിനെയാണ് (28) കാണാതായത്.

ജനുവരി 10ന് രാവിലെ 11 മണിയോടെ കല്ലൂരാവിയിലെ ഭാര്യാ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് റഫീക്ക് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ റഫീഖ് കല്ലൂരാവിയിലെ ഭാര്യാ വീട്ടില്‍ എത്തിയിരുന്നില്ല. പലയിടങ്ങളിലും ബന്ധുക്കള്‍ റഫീഖിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

ഇതേ തുടര്‍ന്ന് ബുധനാഴ്ച റഫീഖിന്റെ ബന്ധുവായ അബ്ദുള്‍ റസാഖ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.