Latest News

എന്‍ എ സുലൈമാന്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, മരണാന്തരവും ഏറെ തിളങ്ങിയ വ്യക്തിത്വം: സി.ടി

കാസര്‍കോട് : ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, മരണാനന്തരവും ഏറെ തിളങ്ങിയ വ്യക്തിത്വമായിരുന്നു എന്‍ എ സുലൈമാനെന്ന് മുന്‍ മന്ത്രി സി ടി അഹമ്മദലി അഭിപ്രായപ്പെട്ടു. തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നഗരസഭാ വനിതാ ഭവന്‍ ഹാളില്‍ സംഘടിപ്പിച്ച എന്‍ എ സുലൈമാന്‍ അനുസ്മരണവും അവാര്‍ഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗമ്യശീലവും ലാളിത്യവും ആയിരുന്നു സുലൈമാന്റെ മുഖമുദ്ര. എല്ലാവരേയും ഒരുപോലെ സ്‌നേഹിച്ചും വിദ്യാഭ്യാസ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ വിലപ്പെട്ട സേവനമാണ് അദ്ദേഹം നല്‍കിയത്. രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോഴും എതിരാളികളോട് സൗഹൃദ്ദത്തോടെയാണ് അദ്ദേഹം പെരുമാറിയതെന്നും സി ടി അഭിപ്രായപ്പെട്ടു.

സൗഹൃദ്ദ ബന്ധങ്ങള്‍ക്ക് ഏറെ വില കല്‍പ്പിച്ച വ്യക്തിയായിരുന്ന തന്റെ സുഹൃത്തായ എന്‍ എ സുലൈമാനെന്ന് കന്നഡ-സിനിമ-നാടക നടന്‍ കാസര്‍കോട് ചിന്ന അഭിപ്രായപ്പെട്ടു. അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ സഹായം ചെയ്യുന്നത് മറ്റുള്ളവര്‍ അറിയരുതെന്ന് സുലൈമാന്‍ ആഗ്രഹിച്ചു. സ്‌നേഹിക്കുന്ന മനസ്സിനെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും, അന്തരിച്ച റഫിയെ മരണം വരെ നെഞ്ചിലേറ്റിയിരുന്നു സുലൈമാനെന്നും ചിന്ന പറഞ്ഞു.


സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ പി എം മുഹ് യുദ്ദിന്‍ മാസ്റ്റര്‍ക്ക് എന്‍ എ സുലൈമാന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരം നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല സമര്‍പ്പിച്ചു. റഫി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി എച്ച് ഹമീദ് അധ്യക്ഷത വഹിച്ചു. എം എ ലത്തീഫ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. 

റഹ്മാന്‍ തായലങ്ങാടി, എ അബ്ദുല്‍റഹ്മാന്‍, എല്‍ എ മഹ്മൂദ് ഹാജി, മുഹമ്മദ് മുബാറക് ഹാജി, ഡോ. എം പി ഷാഫി ഹാജി, എന്‍ എ അബൂബക്കര്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, അസീസ് കടപ്പുറം, നാരായണന്‍ പേരിയ, വി വി പ്രഭാകരന്‍, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, എ കെ മൊയ്തീന്‍ കുഞ്ഞി, എന്‍ എം കറമുള്ള ഹാജി, കെ എം അബ്ദുല്‍റഹ്മാന്‍, സി എല്‍ ഹമീദ്, ബി എസ് മഹ്മൂദ്, ടി എ ഷാഫി, മുജീബ് അഹമ്മദ്, ഷാഫി തെരുവത്ത്, മാഹിന്‍ റൗഫ്, ടി എം അബ്ദുല്‍റഹ്മാന്‍, ഷെരീഫ് സാഹിബ് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി പി കെ സത്താര്‍ സ്വാഗതവും എരിയാല്‍ ഷെരീഫ് നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.