കോഴിക്കോട്: പ്രശസ്ത യൂണിവേഴ്‌സിറ്റികളിലൊന്നായ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ മര്‍കസ് സന്ദര്‍ശിച്ചു. നാല്‍പതോളം വിദ്യാര്‍ത്ഥികളാണ് സന്ദര്‍ശകരായെത്തിയത്.
വിദ്യാഭ്യാസ, സാമൂഹ്യ പുരോഗതിയില്‍ മര്‍കസിന്റെ പങ്കിനെക്കുറിച്ച് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാറും ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. മര്‍കസ് ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളുമൊത്ത് സംഘത്തിന് മര്‍കസില്‍ മികച്ച സ്വീകരണമാണ് ഒരുക്കിയിരുന്നത്.
മസ്ജിദ് ഹാമിലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, സി.മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ.എം.എ.എച്ച്.അസ്ഹരി, ഉനൈസ് മുഹമ്മദ്, റശീദ് പുന്നശ്ശേരി സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment