ന്യൂഡല്‍ഹി: വിവാദ ചലച്ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡ് (എംഎസ്ജി) പഞ്ചാബ് സര്‍ക്കാര്‍ നിരോധിച്ചു. ചിത്രത്തിനെതിരെ പഞ്ചാബില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. ഈ ചിത്രത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ഉള്‍പ്പെടെ ഒന്‍പതുപേര്‍ അംഗത്വം രാജി വച്ചിരുന്നു.
പഞ്ചാബിലെ വിവാദ മതവിഭാഗമായ ദേരാ സച്ചാ സൗദയുടെ ആചാര്യന്‍ ഗുര്‍മീത് റാം റഹിം സിങ് നായകനായ സിനിമ തരംതാണ പരസ്യചിത്രമാണ് എന്നു വിലയിരുത്തിയാണു സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. എന്നാല്‍ ഡല്‍ഹിയിലെ സെന്‍സര്‍ ബോര്‍ഡ് അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒറ്റദിവസംകൊണ്ടു പ്രദര്‍ശനാനുമതി നല്‍കി.
സിനിമയ്‌ക്കെതിരെ ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സിനിമയ്ക്ക് എതിരെ ശിരോമണി അകാലിദള്‍ പ്രകടനം നടത്തി. ബിജെപി ആസ്ഥാനത്തേക്കായിരുന്നു പ്രകടനം. ഭട്ടിന്‍ഡ അടക്കം ദേരാ വിഭാഗത്തിനു സ്വാധീനമുള്ള സ്ഥലങ്ങളില്‍ അക്രമസാധ്യത കണക്കിലെടുത്തു പൊലീസ് ഫ്‌ളാഗ് മാര്‍ച്ചും നടത്തി.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment