Latest News

വരും തലമുറയെ ലഹരിമുക്തമാക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിന്; വി.എം. സുധീരന്‍

കാഞ്ഞങ്ങാട്: ലഹരിപദാര്‍ത്ഥങ്ങളും മദ്യപാനവും വരും തലമുറയെ വിഴുങ്ങാതിരിക്കണമെങ്കില്‍ ഉത്തരവാദിത്വമുള്ള ശക്തമായ പൊതുസമൂഹം ഉണ്ടായിരിക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. 

ഭരണകൂടത്തോടൊപ്പം കട്ടികളും അവരുടെ അമ്മമാരും കൈകോര്‍ത്താല്‍ മാത്രമെ ഈ മഹാ വിപത്തില്‍നിന്ന് നമുടെ നാടിനെ രക്ഷിക്കാന്‍ സാധിക്കൂ. നിഴലാട്ടം പോലുള്ള സമാന്തര സിനിമകള്‍ ഇത്തരം പ്രവര്‍ത്തനത്തിന് സഹായകരമാകും. സണ്‍ഡേ സ്‌കൂളും ജനകീയ സമിതിയും സംയുക്തമായി നടത്തുന്ന ഇതുപോലുള്ള സംരംഭങ്ങള്‍ നാടിനെ പുതിയ ഉള്‍കാഴ്ച്ച ഉണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാഞ്ഞങ്ങാട് സര്‍ക്കാര്‍ അഥിതിമന്ദിരത്തില്‍ നടന്ന ലഹരിപദാര്‍ത്ഥങ്ങളും മദ്യവും പൊതുസമൂഹത്തില്‍ ഉണ്ടാക്കുന്ന ഗുരതരമായ അവസ്ഥകളിലേക്ക് വെളിച്ചം വീശുന്ന നിഴലാട്ടം എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കെ.പിസി.സി. അദ്ധ്യക്ഷന്‍. 

ചടങ്ങില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍, സണ്‍ഡേ സ്‌കൂള്‍ പ്രസിഡന്റ് ഭാസ്‌കരന്‍ ചാലിങ്കാല്‍, ജനകീയ സമിതി മാനേജര്‍ കുമാരന്‍ വണ്ണാത്തിച്ചാല്‍, സംവിധായകന്‍ രാജേന്ദ്രന്‍ പുല്ലൂര്‍, മോഹനന്‍ പെരിയ, പ്രഭാ അജാനൂര്‍ എന്നിവര്‍ സംബന്ധിച്ചു.അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും സന്നിഹിതരായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.