കാഞ്ഞങ്ങാട്: ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടതിതിന്റെ അനിവാര്യതയാണെന്ന് പി.സി.രാജേന്ദ്രന്‍ പറഞ്ഞു.
ഇടതുപ്രസ്ഥാനങ്ങളുടെ ആശയ തകര്‍ച്ച വര്‍ഗ്ഗീയ ശക്തികള്‍ക്ക് മുന്നേറാന്‍ വഴി തുറന്ന് കൊടുത്തു. ഇതു മതേതര ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ആര്‍.എസ്.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടി.കെ.ദിവാകരന്റെ 39-മത് ചരമദിനം പ്രമാണിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.എ.കരീം ചന്തേര, ഹരീഷ്.പി.നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, ഉബൈദുള്ള, ലക്ഷ്മണന്‍ നമ്പ്യാര്‍, കെ.പി.അഗസ്റ്റിന്‍, കെ.പി.സതീശന്‍, കെ.ബാലകൃഷ്ണന്‍, ടി.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment