കാഞ്ഞങ്ങാട്: കുളിമുറിയുലേക്ക് എത്തിനോക്കുകയും 19 കാരിയുടെ കുളിസീന്‍ മൊബൈല്‍ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി. ഉപ്പിലിക്കൈയിലെ ഉണ്ണിയെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
അയല്‍വീടിന് സമീപത്ത് പാത്തും പതുങ്ങിയും എത്തിയ യുവാവ് കുളിമുറിയിലേക്ക് ജനലിലൂടെ ഒളിഞ്ഞു നോക്കുകയും 19കാരിയുടെ കുളിസീന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു.
ശബ്ദം കേട്ട് പെണ്‍കുട്ടി തിരിഞ്ഞു നോക്കിയപ്പോഴാണ് ജനലിലൂടെ ഉണ്ണിയുടെ മുഖം കണ്ടത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ വീട്ടുകാര്‍ പുറത്തിറങ്ങിയെങ്കിലും യുവാവ് അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു.
തിങ്കളാഴ്ച പെണ്‍കുട്ടി ഉണ്ണിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയും കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉണ്ണിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment