ദുബൈ: ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവിഷ്‌കരിച്ച ബൈത്തുറഹ്മ പദ്ധതിയില്‍ പെടുത്തി മൊഗ്രാല്‍ പുത്തൂരില്‍ നിര്‍മിച്ച വീടിന്റെ സമര്‍പണം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് നിര്‍വ്വഹിക്കും.
ചെങ്കള പഞ്ചായത്തില്‍ പണി പൂര്‍ത്തിയായ വീടിന്റെയും നഗരസഭയില്‍ പണി പുരോഗമിക്കുന്ന വീടിന്റെയും സമര്‍പണം ഫെബ്രുവരിയില്‍ നടത്തും. ബദിയടുക്ക പഞ്ചായത്തില്‍ പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ ദാനം മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ നിര്‍വഹിച്ചിരുന്നു.
മുസ്ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നേതാക്കളും സാമൂഹിക സാംസ്‌കാരിക നായകന്മാരും പ്രമുഖവ്യക്തികളും പങ്കെടുക്കുന്ന ചടങ്ങില്‍ നാട്ടിലുള്ള മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കുമെന്ന് ദുബൈ കെ.എം.സി.സി മണ്ഡലം കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ഷരീഫ് പൈക്ക, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍
വിവരങ്ങള്‍ക്ക് നാട്ടിലുള്ള പ്രസിഡണ്ട് മഹ് മൂദ് കുളങ്ങരയുമായി 9995375124 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും കമ്മിറ്റി അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment