Latest News

കരിപ്പോടി എ എല്‍ പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കളിയരങ്ങും സംഘടിപ്പിച്ചു

ഉദുമ : കരിപ്പോടി എ എല്‍ പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ജെ സി ഐ പാലക്കുന്ന് കുട്ടികള്‍ക്കായി കളിയരങ്ങും സംഘടിപ്പിച്ചു. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വി ആര്‍ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സി കെ ശശി സ്വാഗതം പറഞ്ഞു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ കുഞ്ഞിരാമന്‍, മദര്‍ പി ടി എ പ്രസിഡണ്ട് ഇന്ദിര മുരളീധരന്‍, സ്‌കൂള്‍ മാനേജര്‍ നാരായണന്‍, ഹെഡ്മിസ്ട്രസ് ആഷ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. 

സംസ്ഥാന കബഡി അംഗം ഇ വി അനൂപ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഒന്നാം റാങ്ക് നേടിയ ശ്യാമിലി, സംസ്ഥാന കേരളോത്സവത്തില്‍ നാടകമത്സരത്തില്‍ മികച്ച നടിയായ ആതിര ലക്ഷ്മണന്‍, കമ്പവലിയില്‍ രണ്ടാം സ്ഥാനം നേടിയ യുവദര്‍ശന വെടിത്തറക്കാല്‍, സംസ്ഥാന യുവജനോത്സവത്തില്‍ കാവ്യ കേളിയില്‍ എ ഗ്രേഡ് നേടിയ വര്‍ഷ വി നമ്പ്യാര്‍, കരിപ്പോടി എ എല്‍ പി സ്‌കൂള്‍ പ്രധാനാദ്ധ്യാപകനായിരുന്ന വിരമിച്ച ഗോപാലന്‍ മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.






Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.