കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ശനിയാഴ്ച അറസ്റ്റിലായി. തൃശൂര്‍ കുന്നിയൂര്‍ കുളത്തെ ആനത്തോട്ടില്‍ വി ഷക്കീറിനെയാണ് (36) ഹൊസ്ദുര്‍ഗ് സി ഐ ടി പി സുമേഷ് അറസ്റ്റ് ചെയ്തത്.
ഷക്കീറിനെ ശനിയാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും. രമേശനുമായി ബന്ധമുള്ള മറ്റ് ചിലരെ കുറിച്ചുകൂടി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിന് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കേരളത്തിന കത്തും പുറത്തും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ ത്തിനായി വന്‍ മാഫിയാ സംഘങ്ങള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
വെളളിയാഴ്ച ഇതേ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം അര്യനാട് നെടുമങ്ങാട്ടെ നല്ലളം ചിറയില്‍ ഷാനവാസിന്റെ കൂട്ടാളിയാണ് ഷക്കീര്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ മുഖ്യപ്രതിയായ കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിലെ രമേശിനില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിതരണം ചെയ്യുന്ന ജോലിയിലാണ് ഷാനവാസ് ഏര്‍പ്പെട്ടിരുന്നതെങ്കില്‍ എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുള്ളവരെ ഷാനവാസുമായി ബന്ധപ്പെടുത്തുന്ന ചുമതലയാണ് ഷക്കീറിന് ഉണ്ടായിരുന്നത്.
നിരവധി പേരെ ഷക്കീര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യങ്ങള്‍ക്കായി ഷാനവാസിനെ പരിചയപ്പെടുത്തികൊടുത്തിരുന്നു. ഗള്‍ഫില്‍ വെച്ചാണ് ഷാനവാസിനെ ഷക്കീര്‍ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും ഒരുമിച്ച് നാട്ടിലെത്തി.
പിന്നീട് ഷാനവാസ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഇടപാടില്‍ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ വാഗ്ദാനം ചെയ്ത് കൊണ്ട് ഷക്കീറിനെ പങ്കാളിയാക്കുകയായിരുന്നു.
തൃശൂരിലെ ഒരു ട്രാവല്‍ ഏജന്‍സി സ്ഥാപനത്തില്‍ നിന്നാണ് ഷക്കീറിനെ ഹൊസ്ദുര്‍ഗ് സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നത്. വെളളിയാഴ്ച അറസ്റ്റിലായ ഷാനവാസിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ് ട്രേറ്റ്( ഒന്ന് ) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ഷക്കീറിനെ ശനിയാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും. രമേശനുമായി ബന്ധമുള്ള മറ്റ് ചിലരെ കുറിച്ചുകൂടി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിന് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കേരളത്തിന കത്തും പുറത്തും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ ത്തിനായി വന്‍ മാഫിയാ സംഘങ്ങള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment