ബേക്കല്‍: മാര്‍ച്ച് 28 മുതല്‍ ഏപ്രീല്‍ 5 വരെ ബേക്കല്‍ ഹദ്ദാദ് നഗറില്‍ നടക്കുന്ന 15 നിര്‍ധനരായ പെണ്‍കുട്ടികളുടെ സമൂഹ വിവാഹം ഗോള്‍ഡ് ഹില്‍ മഹര്‍ 2015ന്റെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങ് ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഒത്തുകൂടലായി.
വിവിധ മത സാമൂഹ്യ രാഷ്ട്രീയ നായകര്‍ വേദിയില്‍ ഒന്നിച്ചിരുന്നപ്പോള്‍ സദസ്സും ഒരു മനസ്സോടെ ഇരുന്നു. ഈ സുന്ദര കൂട്ടായ്മയ്ക്ക് മധുരം നല്‍കാന്‍ പലഹാരങ്ങളും സംഘാടകര്‍ വിതരണം ചെയ്തതോടെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നവര്‍ക്ക് ഹദ്ദാദ്‌നഗറില്‍ നടന്ന കാരുണ്യത്തിന്റെ കൂട്ടായ്മ മാതൃകയായി.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും, സമസ്ത മുശാവറ അംഗവും ഹദ്ദാദ് നഗര്‍ ഖാസി പി.എം ഇബ്രാഹിം മുസ്‌ല്യാരും ഒരുമിച്ച് വേദി പങ്കിട്ടതും സമുദായ സ്‌നേഹികളില്‍ അഹ്‌ളാദത്തിന് വഴിയൊരുക്കി.
ഒഫീസിന്റെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
അപോക്ഷ ഫോറം വിതരണോദ്ഘാടനം പി.എം ഇബ്രാഹിം മുസ്‌ല്യാര്‍ നിര്‍വ്വഹിച്ചു. ബേക്കല്‍ എസ്.ഐ നാരായണന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു.
അരവത്ത് പൂവാണം ക്ഷേത്രത്തിന്റെയും, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ഭാരവാഹികളായ ശിവരാമന്‍ അരവത്തും, സിഎച്ച് നാരായണനും മുനവ്വറലി തങ്ങളില്‍ നിന്നും അപേക്ഷ ഫോറം ഏററു വാങ്ങി.

മുന്‍ ഉദുമ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, അഡ്വ. സി.കെ. ശ്രീധരന്‍, അസീസ് കടപ്പുറം, സയ്യിദ് കെ.പി.എസ് തങ്ങള്‍, അഡ്വ. പി.കെ. ഫൈസല്‍, തൊട്ടി സാലിഹ് ഹാജി, ഹദ്ദാദ് നഗര്‍ ഖത്തീബ് ശംസുദ്ദീന്‍ ലത്തീഫി പട്ടാമ്പി, ഫസലുല്‍ ഹമീദ്, അഷ്‌റഫ് മൗവ്വല്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അമീര്‍ മസ്താന്‍ സ്വാഗതവും ഹനീഫ കുന്നില്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment