Latest News

കെ.എസ്.അബ്ദുള്ള അനുസ്മരണം 17ന് കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: കാസര്‍കോടിന്റെ സമസ്ത മേഖലകളിലെയും നിറദീപവും ചന്ദ്രിക ഡയറക്ടറും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കെ.എസ്.അബ്ദുള്ളയുടെ വേര്‍പ്പാടിന് എട്ടുവര്‍ഷം തികയുന്നു.

കെ.എസ്.അബ്ദുള്ളയുടെ ഓര്‍മ്മകള്‍ പങ്കിടുന്നതിനുവേണ്ടി കെഎസ്.അബ്ദുള്ള ഫൗണ്ടേഷന്‍ 17ന് രണ്ട് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. 

മുസ്‌ലിം ലീഗ് ദേശീയ ട്രഷററും വ്യവസായ ഐ.ടി. വകുപ്പു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് ജീവകാരുണ്യ, ആതുര സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന രണ്ട് വ്യക്തിത്വങ്ങളെ ആദരിക്കും.വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത വ്യക്തികളും ജനപ്രതിനിധികളും സംബന്ധിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.