Latest News

യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം

കാഞ്ഞങ്ങാട്: പടന്ന കൈപ്പാട് നിന്നും കാണാതായ 26കാരിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൈപ്പാട് കെ.ബി ഹൗസില്‍ എംടിപി യൂസഫിന്റ മകള്‍ ആയിഷ കെ.ബി യെയാണ് ഈ മാസം 22 മുതല്‍ കാണാതായത്. www.malabarflash.com

 ഇതുസംബന്ധിച്ച് ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വെളുത്തനിറവും, മെലിഞ്ഞ ശരീരവും 160 സെ.മീ ഉയരവുമുണ്ട്. കാണാതാകുമ്പോള്‍ നീലചൂരിദാറാണ് ധരിച്ചിരുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ ചന്തേര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറെ അറിയിക്കണം. ഫോണ്‍ 0467 2210242, 9497980918.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.