Latest News

നേത്ര പരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

നായന്മാര്‍മൂല : ടി.ഐ.എച്ച്.എസ്.എസ്.നായന്മാര്‍ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന നേത്ര പരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസി‍ഡന്റ് എന്.ഐ.അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.

നേത്ര പരിശോധനാ കമ്മിറ്റി ചെയര്‍മാന്‍ അദ്ധ്യക്ഷത വഹിച്ചു.പി.എം.എ.ഹമീദ് ,അഹമ്മദ് എന്‍.ഐ ,എന്‍.ഐ.മാലിക് ആശംസകള്‍അര്‍പ്പിച്ചു.

കൗമുദി ഗ്രാമീണ നേത്രാലയം ഡോക്ടര്‍ ഉനൈസ മുഖ്യാതിഥി ആയിരുന്നു.കണ്‍വീനര്‍ ജോസഫ്.ഇ.പി.സ്വാഗതവും വൈസ് ചെയര്‍മാന്‍ അഷ്റഫ്.എന്‍.യു നന്ദിയും പ്രകാശിപ്പിച്ചു.30 ന് വെള്ളിയാഴ്ച്ച അഹല്യ ഐ ഫൗണ്ടേഷന്റെയും 31 ന് ഡോ.ടോണി ഫെര്‍ണാണ്ടസിന്റെയും സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.