Latest News

വ്യാജ സര്‍ട്ടിഫിക്കറ്റ്: ഒരാള്‍ കൂടി പിടിയില്‍

കാഞ്ഞങ്ങാട്: വിവിധ സര്‍വകലാശാലകളുടേതുള്‍പ്പെടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും മറ്റും നിര്‍മിച്ചുനല്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. പടന്ന സ്വദേശി ഷിഹാബുദ്ദീന്‍ (35) ആണ് പിടിയിലായത്. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷും സംഘവുമാണ് ഷിഹാബുദ്ദീനെ അറസ്റ്റുചെയ്തത്.

കേസിലെ മുഖ്യപ്രതിയായ ഐങ്ങോത്തെ രമേശിനെ ചോദ്യംചെയ്തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും പോലീസിന് വിവരംലഭിച്ചത്. ഇതേ കേസില്‍ രമേശിനെ കൂടാതെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലെ സി.എച്ച്.നവാസ്, കാസര്‍കോട് നെക്രജ നെല്ലിക്കട്ടയിലെ പി.എസ്.സുബൈര്‍ എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഷിഹാബുദ്ദീന്റെ അറസ്റ്റോടെ സംഭവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി.

കേരളത്തിനകത്തുംപുറത്തുമുള്ള ആവശ്യക്കാര്‍ക്ക് നിശ്ചിതതുകയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ രമേശും കൂട്ടാളികളും ചേര്‍ന്നാണ് നിര്‍മിച്ചുനല്കിയിരുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.