Latest News

മടിക്കൈയില്‍ സംഘര്‍ഷം; എസ്എഫ്‌ഐ- എബിവിപി നേതാക്കളടക്കം 8 പേര്‍ക്ക് പരിക്ക്‌

മടിക്കൈ: എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ മടിക്കൈയില്‍ ചേര്‍ന്ന യോഗവും അക്രമത്തില്‍ കലാശിച്ചു.
സംഘട്ടനത്തില്‍ എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയേറ്റ് അംഗവും എബിവിപി ജില്ലാസെക്രട്ടറിയും ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്കേറ്റു.

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശ്യാം ചന്ദ്രന്‍ (24), എബിവിപി ജില്ലാസെക്രട്ടറി വൈശാഖ് കേളോത്ത്(20), എബിവിപി അമ്പലത്തുകര യൂണിറ്റ് പ്രസിഡണ്ട് ജനകരാജ് (17), അഭിലാഷ് (17), എസ്എഫ്‌ഐ പ്രവര്‍ത്തകരായ സുനീഷ്(16), അനൂപ് (16), അനീഷ് (17), മടിക്കൈ തലക്കാനത്തെ സനീഷ്(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലും എബിവിപി പ്രവര്‍ത്തകരെ ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു.
ജനുവരി 16ന് രാവിലെ എബിവിപി യൂണിറ്റ് പ്രസിഡണ്ട് ജനകരാജിനെ അമ്പലത്തറ സ്‌കൂളില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിനു തിരിച്ചടിയായി വൈകുന്നേരം എസ്എഫ്‌ഐ പ്രവര്‍ത്തകനും അമ്പലത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥയുമായ അജാനൂര്‍ കടപ്പുറത്തെ ഷിബിന്‍ ബാലനെ മാവുങ്കാലില്‍ വെച്ച് ഒരു സംഘം എബിവിപി പ്രവര്‍ത്തകര്‍ ബസ്സില്‍ കയറി മര്‍ദ്ദിച്ചു. ഈ സംഭവത്തില്‍ വിപിന്റെ പരാതിയില്‍ എബിവിപി പ്രവര്‍ത്തകനായ ജഗന്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
ജനകരാജനെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പ്രകടനം നടത്തി. എസ്എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പഠിപ്പ് മുടക്ക് സമരം നടത്തുകയും ചെയ്തു. തുടര്‍ന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മടിക്കൈ അമ്പലത്തുകരയില്‍ തിങ്കളാഴ്ച രാവിലെ ഇരുവിഭാഗം നേതാക്കളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം സംഘടിപ്പിക്കുകയായിരുന്നു.
ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ശ്യാം ചന്ദ്രനെ ഒരു സംഘം ബിഎംഎസ് പ്രവര്‍ത്തകരും വൈശാഖിനെ എസ്എഫ്‌ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. അമ്പലത്തുകരയില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് തലക്കാനത്തെ സനീഷിന് അടിയേറ്റത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.