പള്ളിക്കര: പാക്കം ആലക്കോടന്‍ തറവാട് പുന:പ്രതിഷ്ഠ കലശാട്ട് മഹോത്സവം കളിയാട്ട മഹോത്സവം ആഘോഷ കമ്മിറ്റി രൂപികരിച്ചു. നവീകരിച്ച തറവാട് മുറ്റത്ത് നടന്ന ചടങ്ങ് ഉദുമ എംഎല്‍ എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.
ദേശത്തിന്റെ തന്നെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും സ്വന്തമായി ക്ഷേത്രമുള്ളതുമായ തറവാടുകൂടിയാണ് ആലക്കോടന്‍ തറവാട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. 2015 ഏപ്രില്‍
22 മുതല്‍ 25 വരെ പുന:പ്രതിഷ്ഠാ കലശാട്ട് മഹോത്സവവും 26,27 തിയ്യതികളില്‍ കളിയാട്ട മഹോത്സവവും നടക്കും.
22 മുതല്‍ 25 വരെ പുന:പ്രതിഷ്ഠാ കലശാട്ട് മഹോത്സവവും 26,27 തിയ്യതികളില്‍ കളിയാട്ട മഹോത്സവവും നടക്കും.
പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി. നാരായണന്‍, എ.ബാലകൃഷ്ണന്‍, ശിവരാമന്‍ മേസ്ത്രി അരവത്ത്, വത്സല കാഞ്ഞങ്ങാട്, ശ്യാമള തണ്ണോട്ട്, എ.കൃഷ്ണന്‍ ചെറൂട്ട, എ ദാമോദരന്‍ മാസ്റ്റര്‍, എ ബാലകൃഷ്ണന്‍, വിവിധ തറവാട് പ്രതിനിധികള്‍ സംസാരിച്ചു.
എ ഗോപാലന്‍ ചുള്ളിയില്‍ അധ്യക്ഷത വഹിച്ചു.എ ദാമോദരന്‍ സ്വാഗതവും സുരേഷ് ബാബു കൂടാനം നന്ദിയും പറഞ്ഞു.
ചെയര്‍മാന്‍: എ. ഗോപാലന്‍ ചുള്ളി, വര്‍ക്കിങ്ങ് ചെയര്‍മാന്‍: എ ബാലകൃഷ്ണന്‍ മളിയങ്കാല്‍, കണ്‍വീനര്‍: എ ദാമോദരന്‍ മധു രമ്പാടി, ട്രഷറര്‍: സുരേഷ് കൂടാനം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment