കോഴിക്കോട്: മാനാഞ്ചിറ ചുറ്റിവന്ന കാറ്റുപോലും ഒരുമാത്ര ടൗണ്‍ഹാളിനുസമീപം നിന്നു, മാപ്പിളപ്പാട്ടിന്റെ മധുരം ആവോളം നുകര്‍ന്നു. പിന്നെ 'ശ്രീരാഗ'ത്തിന്റെ വരാന്തയും കവിഞ്ഞ് മുറ്റംവരെ എത്തിനില്‍ക്കുന്ന ആസ്വാദകരെയും മറികടന്ന് ഇശലിന്റെ മധുരം അകലങ്ങളിലുള്ളവര്‍ക്ക് പകരാനായി പടിയിറങ്ങി.
ശ്രോതാക്കളെ നിരാശപ്പെടുത്താതെ കൃത്യസമയത്തുതന്നെ ടൗണ്‍ഹാളില്‍ തുടങ്ങിയ മാപ്പിളപ്പാട്ട് വേദിയിലും പുറത്തും കോഴിക്കോട്ടെ കലാസ്വാദകരുടെ തിരക്കായിരുന്നു. രാവിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളും ഉച്ചയ്ക്ക് ആണ്‍കുട്ടികളും മത്സരിച്ച് പാടിയപ്പോള്‍ ആരും നിരാശരായില്ല. നിറഞ്ഞ കൈയടിയോടെയാണ് ഓരോ പാട്ടും സ്വീകരിച്ചത്.
മോയിന്‍കുട്ടി വൈദ്യരുടെയും ഒ.എം. കരുവാരക്കുണ്ടിന്റെയും സി.കെ. മുഹമ്മദ് മുസ് ലിയാരുടെയും വരികളാണ് മിക്കവരും പാടിയത്. തട്ടമിട്ട്, താളം പിടിച്ച് ആര്യയും ആഷ്‌ലിയും താരാമേരിയും സുറുമിയും ഉള്‍പ്പെടെ 22 പെണ്‍കുട്ടികള്‍ പാടി. വിധി വന്നപ്പോള്‍ ഹൈക്കോടതി അപ്പീല്‍വഴിവന്ന സില്‍വര്‍ഹില്‍സിലെ ഫാത്തിമ ഹെന്ന ഒന്നാംസ്ഥാനം നേടി. പങ്കെടുത്തവരെല്ലാംതന്നെ എ ഗ്രേഡ് നേടി.
സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കുട്ടികളും കൂട്ടത്തില്‍ ഉണ്ടായിരുന്നു.

(കടപ്പാട്: മാതൃഭൂമി)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment