തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് റൂറല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക് ഇടുക്കി ജില്ലയില്‍. തിങ്കളാഴ്ച 5.30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് പദ്ധതി കമീഷന്‍ ചെയ്യും. കേന്ദ്ര സര്‍ക്കാറിന്‍െറ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.
സമ്പൂര്‍ണമായ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നത്തിലേക്കുള്ള സുപ്രധാന കാല്‍വെപ്പാണ് ഈ പദ്ധതി.നാഷനല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കുമായി (ദേശീയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല-എന്‍.ഒ.എഫ്.എന്‍) ഗ്രാമീണ മേഖലയെ ബന്ധിപ്പിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ നെറ്റ്വര്‍ക്കുകളിലൊന്നാണ്.
ഇന്ത്യയിലെ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡ് ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക് വഴി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്‍.ഒ.എഫ്.എന്‍ പൂര്‍ത്തിയാകുമ്പോള്‍ 600 ദശലക്ഷം ഗ്രാമീണര്‍ക്ക് ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ബ്രോഡ്ബാന്‍ഡ് ജില്ലയാവുകയാണ് ഇടുക്കി.
ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും എന്‍.ഒ.എഫ്.എന്‍ മുഖേന ബന്ധപ്പെടുത്തിക്കഴിഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment