Latest News

ആന ഡോക്ടര്‍ ഗോപകുമാര്‍ ആനയുടെ കുത്തേറ്റ് മരിച്ചു

തിരുവല്ല: എലിഫന്റ് സ്‌ക്വാഡ് അംഗം ഡോ. സി.ഗോപകുമാര്‍ ആനയുടെ കുത്തേറ്റ് മരിച്ചു. പത്തനംതിട്ടയിലെ പെരുമ്പെട്ടിയില്‍ വെച്ചാണ് കോട്ടാങ്ങല്‍ ഗംഗാപ്രസാദ് എന്ന ആന ഡോ. ഗോപകുമാറിനെ കുത്തിയത്.
മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍ക്ക് ആനയുടെ കുത്തേറ്റത്. 

ആനയിടഞ്ഞതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്ന ഡോക്ടറെ വിളിച്ചു വരുത്തുകയായിരുന്നു. ആദ്യം മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങാത്തതിനെത്തുടര്‍ന്ന് ബൈക്കില്‍ പിന്തുടര്‍ന്ന് വീണ്ടും മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടറെ ആന ആക്രമിച്ചത്.

പെട്ടന്ന് പിന്‍തിരിഞ്ഞ ആന ഡോക്ടറെ ആക്രമിച്ചു. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഡോക്ടര്‍ മരിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam N

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.