തൃശൂര്‍: അരിമ്പൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 24 മണിക്കൂര്‍പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ആന്റണിയുടെ പേരക്കുട്ടിയും പാവറട്ടിക്കാരന്‍ ടിറ്റോയുടെ മകനുമായ നെസ്‌വിനെയാണ് (ഏഴ്) ചൊവ്വാഴ്ച നാലോടെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.
സംഭവത്തിനു ശേഷം ചൊവ്വാഴ്ച പലതവണ വീട്ടിലേക്കു വിളിച്ച സംഘം ബുധനാഴ് ചവീണ്ടും വിളിച്ച് മോചനദ്രവ്യമായി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. കുട്ടിയെക്കൊണ്ടു വീട്ടുകാരുമായി ഏതാനും മിനിറ്റുകള്‍ സംസാരിപ്പിക്കുകയും ചെയ്തു. പിന്നീട് 20 ലക്ഷം രൂപ നല്‍കി ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും പണം എത്തിക്കേണ്ട സ്ഥലം അറിയിക്കാന്‍ ആവശ്യപ്പെട്ട വീട്ടുകാരുമായി പിന്നീട് സംഘം ബന്ധപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച ജില്ലയില്‍ തന്നെയുണ്ടായിരുന്ന സംഘം ബുധനാഴ് പാലക്കാട്ടേക്ക് താവളം മാറ്റിയതായാണ് സൂചന. ഇവര്‍ വിളിക്കുന്ന പല ഫോണുകളുടെയും വിലാസങ്ങള്‍ തൃശൂര്‍, കൂര്‍ക്കഞ്ചേരി ഭാഗത്തു നിന്നുള്ളവരുടെ വ്യാജ വിലാസം ഉപയോഗിച്ച് തയാറാക്കിയതാണെന്ന് വ്യക്തമായിട്ടുണ്ട്.
ബുധനാഴ് റൂറല്‍ പൊലീസ് മേധാവി എന്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ വീട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പൊലീസിനെ സഹായിക്കാന്‍ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരും സൈബര്‍ സെല്ലും രംഗത്തുണ്ട്. ചൊവ്വാഴ്ച രാത്രി വരെ മൂത്ത കുട്ടി ഷാനുമായി വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. അതേസമയം, പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയിലെ മലയോരഗ്രാമങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തി. കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോന്ന സംഘം വടക്കഞ്ചേരി പന്നിയങ്കര വരെ എത്തിയതായ സൂചനയെത്തുടര്‍ന്നാണ് എസ്‌ഐ സി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വടക്കഞ്ചേരി പൊലീസും മംഗലംഡാം സ്‌റ്റേഷനില്‍നിന്നുള്ള സിവില്‍ പൊലീസ് ഓഫിസര്‍മാരും കിഴക്കഞ്ചേരി, വണ്ടാഴി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ മലയോര മേഖലകളില്‍ തിരഞ്ഞത്.

ഒന്നാം ക്ലാസുകാരനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment