Latest News

മഅ്ദനിയെ ജയിലിലടച്ചത് അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കായി ശബ്ദിച്ചതിന്: എസ്.എ.ആര്‍. ഗീലാനി

ബംഗളൂരു: അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയതിന്‍െറ പേരിലാണ് അബ്ദുന്നാസിര്‍ മഅ്ദനിയെ ജയിലിലടച്ചതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി യൂനിവേഴ്സിറ്റി പ്രഫസറുമായ എസ്.എ.ആര്‍. ഗീലാനി. ഞായറാഴ്ച ചികിത്സയില്‍ കഴിയുന്ന ബംഗളൂരുവിലെ സഹായ ഹോളിസ്റ്റിക് ആശുപത്രിയില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിക്കാനത്തെിയതായിരുന്നു അദ്ദേഹം.

മഅ്ദനി പ്രത്യേക രാഷ്ട്രീയത്തിന്‍െറ ഇരയാണെന്നും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത് ചില കേന്ദ്രങ്ങള്‍ക്ക് ഭീഷണിയായതിനാല്‍ പല കാരണങ്ങളുണ്ടാക്കി അദ്ദേഹത്തെ ജയിലിലടക്കുകയായിരുന്നെന്നും ഗീലാനി അഭിപ്രായപ്പെട്ടു. വൈകീട്ട് 3.30ന് ആശുപത്രിയിലത്തെിയ ഗീലാനി ഒരു മണിക്കൂറോളം മഅ്ദനിയുമായി സംസാരിച്ചു.

രോഗവിവരങ്ങളും കേസിന്‍െറ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അഡ്വ. സുല്‍ത്താനും ഗീലാനിയോടൊപ്പമുണ്ടായിരുന്നു.

അതേസമയം, പ്രമേഹം അനിയന്ത്രിതമായി തുടരുന്നതിനാല്‍ മഅ്ദനിക്ക് തുടര്‍ചികിത്സ സാധ്യമായിട്ടില്ല. കുത്തിവെപ്പെടുക്കാനായെങ്കിലും കണ്ണിന്‍െറ അവസ്ഥയിലും മാറ്റമുണ്ടായിട്ടില്ല. അടുത്തിടെ, കണ്ണിന്‍െറ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഡോ. അഗര്‍വാള്‍ കണ്ണാശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.