തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്ക് റേസിംഗിനെ ചോദ്യം ചെയ്ത യുവാവിനെ വിദ്യാര്‍ഥികള്‍ വെട്ടിക്കൊന്നു. പൂവാര്‍ തെറ്റിക്കാട് തയ്ക്കാപള്ളിക്ക് സമീപം സല്‍മാ ബീവിയുടെ മകന്‍ ഷമീര്‍ (22) ആണ് വെട്ടേറ്റു മരിച്ചത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ് മരിച്ച ഷമീര്‍
കഴിഞ്ഞ രാത്രി പൂവാറിനു സമീപമായിരുന്നു സംഭവം. പൂവാര്‍ കല്ലിംഗവിളാകം സ്വദേശികളും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളുമായി മൂന്നംഗ സംഘം കഴിഞ്ഞ ദിവസം നടത്തിയ ബൈക്ക് റേസിംഗിനെ ഷമീര്‍ വിലക്കിയിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കം അക്രമത്തില്‍ കലാശിച്ചതായി പൂവാര്‍ പോലീസ് പറയുന്നു.
ഓട്ടോ ഡ്രൈവറാണ് മരിച്ച ഷമീര്‍. രാത്രിയില്‍ ഓട്ടോ ഒതുക്കിയ ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന ഷമീറിനെ ബൈക്കിലെത്തിയ കുട്ടി സംഘം വാളുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പൂവാര്‍ എസ്‌ഐ അറിയിച്ചു. കഴുത്തിനും മൂക്കിനും മാരകമായി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും പുലര്‍ച്ചെ മൂന്നരയോടെ മരിച്ചു.
ആക്രമണം നടത്തിയ മൂന്നു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പൂവാര്‍ സി.ഐ ഉജ്വല്‍ കുമാര്‍, കാഞ്ഞിരംകുളം എസ്.ഐ ശാന്തകുമാര്‍, പൂവാര്‍ എസ്.ഐ ഷിജി എന്നിവരുടെ േനതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഷമീര്‍ അവിവാഹിതതാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment