കണ്ണൂര്‍: ചുരം റോഡില്‍ ലോറി മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരണപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശ് സ്വദേശികളായ നൂര്‍ (30), ഗോവിന്ദ് (30) എന്നിവരാണ് മരിച്ചത്. അസീസ്, മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
നെടുംപൊയില്‍-മാനന്തവാടി ചുരം റോഡിലാണ് അപകടമുണ്ടായത്. 24-ാം മൈല്‍ സെമിനാരി വില്ലക്കു സമീപം കഴിഞ്ഞ രാത്രിയായിരുന്നു അപകടം. വയനാട് ഭാഗത്തു നിന്നെത്തിയ ആന്ധ്രാ രജിസ്‌ട്രേഷനിലുള്ള ലോറി 25 അടി താഴ്ചയുള്ള റബര്‍ തോട്ടത്തിലേക്കു മറിയുകയായിരുന്നു.
ലോറിക്കടിയില്‍ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരും പേരാവൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയും പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. അപകടമുണ്ടായ ഉടന്‍തന്നെ നൂര്‍ ലോറിക്കടിയില്‍ കുടുങ്ങി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment